കുറ്റം ചെയ്തുവെന്നതിന് യാതൊരു തെളിവില്ലാതിരുന്നിട്ടും തന്നെ കളിക്കളത്തിന് പുറത്തു നിര്‍ത്താന്‍ കാരണം മലയാളിയായ തന്നെ രക്ഷിക്കാന്‍ ശക്തരായ ആളുകളെത്താത്തത് കൊണ്ടാണെന്ന് ശ്രീശാന്ത്.
ആജീവനാന്ത വില്ലക്കിനെതിരെ പോരാടാനൊരുങ്ങുകയാണ് ശ്രീശാന്ത്. ബി.സി.സിയാണ് തന്നെ വിലക്കിയിരിക്കുന്നത് ഐ.സി.സി വിലക്കേര്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മറ്റൊരു രാജ്യത്തിനായി ക്രീസിലിറങ്ങുന്ന കാര്യം ആലോചിക്കും. തനിക്കെതിരെ ബി.സി.സി.ഐ ഗുഢാലോചന നടത്തിയെന്നു തന്നെയാണ് അനുമാനിക്കേണ്ടതെന്നും ശ്രീശാന്ത് ദുബായില്‍ പറഞ്ഞു. ഇപ്പോള്‍ 34 വയസുള്ള തനിക്ക് പരമാവധി ആറ് വര്‍ഷമേ ഇനി കളിക്കളത്തില്‍ തുടരാന്‍ സാധിക്കൂ. ഇന്ത്യയുടെ ടീം എന്ന് പറയാമെങ്കിലും ബി.സി.സി.ഐ ഒരു സ്വകാര്യ സംഘടനയാണെന്നും ശ്രീശാന്ത് പറഞ്ഞു.
കുറ്റം ചെയ്തതിന് യാതൊരു തെളിവുമില്ലാതിരുന്നിട്ടും തന്നെ കളിക്കളത്തിന് പുറത്തു നിര്‍ത്തുമ്പോള്‍ കുറ്റക്കാരെന്ന് വ്യക്തമായ തെളിവുകളുള്ള ടീമുകളെ ലളിതമായ ശിക്ഷകള്‍ നല്‍കി കളിക്കാന്‍ അനുവദിക്കുന്നു. ക്രിക്കറ്റ് പ്രേമികളും സമൂഹവും കൂടെയുണ്ടെങ്കിലും മലയാളിയായ തന്നെ രക്ഷിക്കാന്‍ ശക്തരായ ആളുകളെത്താത്തതാണ് കാരണമെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്നവരെ നിരാശപ്പെടുത്താതിരിക്കാന്‍ തന്റെ നിയമ പോരാട്ടം തുടരുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയതായിരുന്നു അദ്ദേഹം.