തിരുവനന്തപുരം:തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റു. ഇന്നു രാവിലെ തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാര നേര്‍ച്ച നടത്തുന്നതിനിടെയാണ് ത്രാസ് പൊട്ടി തരൂരിന്റെ തലയില്‍ വീണത്.അപകടത്തില്‍ തരൂരിന്റെ തലയ്ക്കും കാലിനും പരുക്കേറ്റു.
അപകടം നടന്ന ഉടന്‍ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ തരൂരിനെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.അദ്ദേഹത്തിന്റെ തലയിലെ മുറിവില്‍ ആറ് സ്റ്റിച്ച് ഉണ്ടെന്നാണറിയുന്നത്.തുടര്‍ന്ന് കുടുതല്‍ പരിശോധനകള്‍ക്കും മറ്റുമായി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.