ജലന്ദര്‍:കൗരവര്‍ ടെസ്റ്റ്ട്യൂബ് ശിശുക്കളെന്നും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെല്ലാം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ നിലനിന്നിരുന്നുവെന്നുമുള്ള അവകാശവാദവുമായി ആന്ധ്രാ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ജി നാഗേശ്വര്‍ റാവു.ഒരു അമ്മയില്‍ നിന്ന് നൂറ് കൗരവ പുത്രന്മാര്‍ ഉണ്ടായി.ഇത് സ്റ്റെം റിസര്‍ച്ചും ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യയുമുള്ളത് കൊണ്ടാണെന്നും ഇതായിരുന്നു രാജ്യത്തെ ശാസ്ത്രമെന്നും അദ്ദേഹം പറയുന്നു.ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പ്രബന്ധമവതരിപ്പിക്കുകയായിരുന്നു നാഗേശ്വരറാവു.മഹാഭാരതത്തില്‍ നൂറ് അണ്ഡങ്ങള്‍ മണ്‍ കലങ്ങളില്‍ നിക്ഷേപിച്ചുവെന്ന് പറഞ്ഞിട്ടില്ലേ ? അത് ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ അല്ലാതെ എന്താണെന്നും റാവു ചോദിക്കുന്നു.
രാവണന് പല തരത്തിലുള്ള 24 വിമാനങ്ങള്‍ സ്വന്തമായുണ്ടായിരുന്നെ്ന്നും ലങ്കയില്‍ എയര്‍പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെന്നും റാവു പറയുന്നു.രാമന്‍ ഉപയോഗിച്ചിരുന്ന അസ്ത്രങ്ങളും ആയുധങ്ങളും ലക്ഷ്യസ്ഥാനത്ത് പ്രഹരമേല്‍പ്പിച്ച ശേഷം തിരിച്ചെത്തിയിരുന്നത് ഗൈഡഡ് മിസൈല്‍ സാങ്കേതിക വിദ്യയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവാണെന്നും റാവു കൂട്ടിച്ചേര്‍ത്തിരുന്നു.
പുരാണത്തെയും ഇതിഹാസത്തെയും ബന്ധപ്പെടുത്തി യുക്തിക്കു നിരക്കാത്ത പ്രസ്താവനകളിറക്കുന്നത് ബിജെപി നേതാക്കള്‍ പതിവാക്കിയിരുന്നു.മഹാഭാരതകാലത്തെ ഇന്റര്‍നെറ്റും ഗൂഗിളായ നാരദനും മുസല്‍മാനായ ഹനുമാനും ഇതില്‍ ചിലതു മാത്രം.