ബാംഗ്ലൂർ: കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പിലൂടെ തിരിച്ചു വരാൻ കോൺഗ്രസ് നോക്കുമ്പോൾ അധികാരം നിലനിർത്താൻ എന്ത് വഴിയും ബി ജെ പിയും നോക്കുന്നു . അതിനൊക്കെയിടയിൽ കോൺഗ്രസ്സുകാരുടെ അഭിമാനപ്രശ്നമായിരിക്കയാണ് കർണാടകത്തിലെ മുൻ കോൺഗ്രസ് മന്ത്രി ഡി കെ ശിവകുമാറിന്റെ ശപഥം.ബി ജെ പിയുടെ യദ്യൂരപ്പ സർക്കാരിനെ പുറത്താക്കിയിട്ടേ താൻ ഇനി താടി വടിക്കൂ എന്ന് ഡി കെ ശിവകുമാർ പ്രതിജ്ഞ എടുത്തിട്ടുണ്ടെന്നു പ്രചാരണമുണ്ട് ,അതല്ല ജയിലിൽ നിന്നും പുറത്തുവന്നപ്പോൾ ഉണ്ടായിരുന്ന താടി പലരും കൊള്ളാമെന്നഭിപ്രായപ്പെട്ടതിനാൽ അദ്ദേഹം നിലനിർത്തുകയാണെന്നും ഒരുപക്ഷമുണ്ട് . എന്തായാലും ഡി കെ യുടെ പ്രതിജ്ഞയെക്കുറിച്ചുള്ള ആവ്യൂഹങ്ങൾ ഒരു പരിധി വരെ കോൺഗ്രസ് പ്രവർത്തകരെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാക്കാൻ ഉപകരിച്ചിട്ടുണ്ട് .കോൺഗ്രസിന്റെ കയ്യിലിരുന്ന പതിനൊന്നു മണ്ഡലങ്ങളിലടക്കം പതിനഞ്ചു നിയോജകമണ്ഡലങ്ങളിലാണ് കർണാടകത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് .അതിൽ ആറ് സീറ്റിലെങ്കിലും ജയിച്ചാൽ മാത്രമേ ബി ജെ പിക്ക് കർണാടകത്തിൽ ഭരണം നിലനിർത്താനാകൂ എന്നതാണ് സാഹചര്യം.
മഹാരാഷ്ട്രയിലെ ഭരണം നഷ്ടപ്പെട്ടത് ബി ജെ പിയുടെ ആത്മവിശ്വാസം കുറച്ചിട്ടുണ്ട് .എന്നാൽ യദ്യൂരപ്പയിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് ബി ജെ പി .ഒരിടത്തും ഉറച്ചു നിൽക്കാതെ ബിജെ പിയെ പിന്തുണയ്ക്കുമെന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുന്ന ജനതാദൾ ആണ് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നത്.എന്നാൽ ഒറ്റയ്ക്ക് ഭരിക്കാനാണ് ബി ജെ പിക്ക് താല്പര്യം . കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത് മല്ലികാർജുന ഖാർഗെയാണ് ,മഹാരാഷ്ട്ര ചുമതലകൾക്ക് തൽക്കാലം വിടനൽകി കർണാടകത്തിൽ കോൺഗ്രസ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതും ഖാർഗെയാണ് .
കർണാടകത്തിൽ നേരത്തെ ഉണ്ടായിരുന്ന കുമാരസ്വാമിയുടെ മന്ത്രിസഭാ അട്ടിമറിക്കാൻ നടത്തിയ ബി ജെ പിയുടെ ശ്രമങ്ങൾക്ക് വിഘാതമായി നിന്നതു ഡി കെ ശിവകുമാറായിരുന്നു. ആ തെറ്റിനുള്ള ശിക്ഷ കനത്തതായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ഡി കെ ശിവകുമാറിനെ അകത്താക്കി ബി ജെ പി പകരംവീട്ടി . നിയമപോരാട്ടങ്ങൾക്കൊടുവിൽ ജാമ്യം നേടി ശിവകുമാർ പുറത്തുവന്നപ്പോൾ കർണാടകത്തിലെ തലയെടുപ്പുള്ള നേതാവായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു .
കർണാടക ഉപതെരഞ്ഞെടുപ്പിനിടെ ഡി കെ ശിവകുമാറിന്റെ താടി.എന്താകും അതിന്റെ ഭാവി ?
ജെ ഡി എസ്സിനെ ഒപ്പം നിർത്താനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട് ,കമാരസ്വാമിയുമായുള്ള ഡി കെയുടെ നല്ല ബന്ധത്തിലാണ് കോൺഗ്രസ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് .