തിരുവനന്തപുരം:കെഎസ്യു പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസിനും പരുക്കേറ്റു.ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനുശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മടങ്ങിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമായത്. പോലീസിനെ കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി.ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.