വിദ്യാർത്ഥിനികളെ ആർത്തവ പരിശോധനയ്ക്കു വിധേയരാക്കിയ  ഗുജറാത്തിലെ  കലാലയത്തിലെ പ്രിൻസിപ്പൽ,ഹോസ്റ്റൽ സൂപ്പർവൈസർ ,കോഓർഡിനേറ്റർ ,പ്യൂൺ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .അറസ്റ്റ് ചെയ്ത കോളേജ് അധികൃതരെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു .


ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ട് പണ്ട് മുതലേ അവരുടെ യാഥാസ്ഥിക മനോഭാവവും പെരുമാറ്റങ്ങളും കൊണ്ട് കുപ്രസിദ്ധമാണ് .വിദ്യാർഥിനികളായ പെൺകുട്ടികൾ അവരുടെ  ആർത്തവ  സമയത്ത് ഹോസ്റ്റലിൽ ഭക്ഷണമുണ്ടാക്കുന്ന സ്ഥലത്തു കയറി,സമീപത്തുള്ള അമ്പലത്തിലും കയറി  എന്നാരോപിച്ചാണ് പ്രിൻസിപ്പൽ റീത്ത റണിങ്കയുടെ നേതൃത്വത്തിൽ അറുപത്തഞ്ചു  വിദ്യാർത്ഥിനികളെ വസ്ത്രമഴിപ്പിച്ചു പരിശോധിച്ചു .ഫെബ്രുവരി പതിനൊന്നിനാണ് വിവാദസംഭവം അരങ്ങേറിയത് .സംഭവത്തെത്തുടർന്ന് കോളേജ് അധികൃതർ പ്രിൻസിപ്പാളിനെയും മറ്റു പ്രതികളെയും  സസ്‌പെൻഡ് ചെയ്തിരുന്നു .

വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു .കമ്മീഷൻ അംഗങ്ങൾ കലാലയത്തിലെത്തി വിദ്യാർത്ഥിനികളെ കണ്ടു മൊഴിയെടുത്തു.ആരെയും നിർബന്ധിച്ചിട്ടില്ലാ  വിദ്യാർത്ഥിനികൾ സ്വമേധയാ പരിശോധനനക്കു വിധേയരായതാണ് എന്ന പ്രതികളുടെ വാദം കമ്മീഷൻ തള്ളുകയും ചെയ്തിട്ടുണ്ട് .