ന്യൂ ഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി എന്‍സിപി. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് ഗുജറാത്തില്‍ മത്സരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ സീറ്റ് സംബന്ധിച്ച് ധാരണയാകാത്തതിനാലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

2007 ലും 2012 ലും എന്‍സിപി കോണ്‍ഗ്രസുമായി ചേര്‍ന്നാണ് മത്സരിച്ചത്. എന്നാല്‍, എന്‍സിപി കൂടുതല്‍ സീറ്റുകള്‍ ചോദിച്ചെന്നും ഇത് നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നേതാക്കള്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനച്ചതെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് എന്‍സിപിയുടെ തീരുമാനം. ഡിസംബര്‍ ഒന്‍പത്, പതിനാല് തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്.