ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ഒമ്പതിനും 14 നുമായി രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 18ന് വോട്ടെണ്ണല്‍ നടക്കും.
തീയതി പ്രഖ്യാപിച്ചതോടെ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 182 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രം ഉപയോഗിക്കും.
ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയത് പ്രഖ്യാപിച്ചിട്ടും ഗുജറാത്തിലേത് വൈകുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. നവംബര്‍ 9 നാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്.