തൃശൂര്‍: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു പുലര്‍ച്ചെയാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാരെത്തി ക്ഷേത്രം ഏറ്റെടുത്തത്. പൊലീസ് അകമ്പടിയോടെയാണ് ഏറ്റെടുക്കല്‍ നടന്നത്.

ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധമറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കനത്ത പൊലീസ് സുരക്ഷയില്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സെപ്റ്റംബറില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നടപടികളിലേയ്ക്ക് നീങ്ങിയത് വലിയ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചിരുന്നു. തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങുകയായിരുന്നു.