ഡൽഹി : സുപ്രീം കോടതിയിൽ നിന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇന്ന് പടിയിറങ്ങുന്നു .പുതിയ ചീഫ് ജസ്റ്റിസ് ആയി എസ് എ ബോബ്‌ഡെ നാളെ ചുമതലയേൽക്കും .
നിർണ്ണായകമായ ഒട്ടേറെ കേസുകൾക്ക് തീർപ്പു കൽപ്പിച്ച ചരിത്രവുമായാണ് രഞ്ജൻ ഗോഗോയ് വിടവാങ്ങുന്നത് .ആസാം പൗരത്വ രജിസ്റ്റർ പ്രശ്നം ,അയോദ്ധ്യ ,ശബരിമല ,റഫാൽ വിഷയങ്ങളിൽ സുപ്രധാന വിധികൾ പുറപ്പെടുവിച്ചു.
ചീഫ് ജസ്റ്റിസ് ആയിരിക്കെ ലൈംഗികാപവാദത്തിൽ കുടുങ്ങിയതും ഗൊഗോയിയെ കുഴച്ചു . പിന്നീട് സുപ്രീം കോടതി തന്നെ നിയമിച്ച ആഭ്യന്തര സമിതി അദ്ദേഹത്തിനെ അക്കാര്യത്തിൽ കുറ്റവിമുക്തനാക്കിയെങ്കിലും ഒട്ടും സുതാര്യമല്ലാതിരുന്ന ആ നടപടി രാജ്യമാകെ ചർച്ച ചെയ്യപ്പെടുകയുണ്ടായി.2012 മുതൽ സുപ്രീം കോടതി ജഡ്‌ജി ആയി പ്രവർത്തിച്ചു തുടങ്ങി 2018 ൽ ദീപക് മിശ്രയ്ക്ക് ശേഷം ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു .
സുപ്രീം കോടതിയിൽ കേസുകൾ പരിഗണിക്കുന്ന ബെഞ്ച് തീരുമാനിക്കുന്ന രീതിയെ കുറിച്ച് പരസ്യമായി പ്രതിഷേധിച്ച ജഡ്ജുമാരുടെ കൂട്ടത്തിൽ രഞ്ജൻ ഗൊഗോയിയും ഉണ്ടായിരുന്നു .ജനങ്ങളിൽ വളരെ പ്രതീക്ഷ ഉയർത്തിയ ശേഷമായിരുന്നു ഗൊഗോയിയുടെ വരവ് എന്നാൽ പുറപ്പെടുവിച്ച വിധികളിൽ കാര്യമായ നീതിബോധമോ മെച്ചമൊ പുലർത്താതെയാണ് മടക്കം .