പനജി:ഗോവയില്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സഭയില്‍ വിശ്വാസവോട്ട് നേടി.20 എംഎല്‍എമാരുടെ പിന്തുണയോടെയാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഭൂരിപക്ഷം തെളിയിച്ചത്.
സഭയില്‍ വിശ്വാസം നേടാന്‍ ബിജെപിക്ക് 19 എംഎല്‍എമാര്‍ വേണമായിരുന്നു. പന്ത്രണ്ട് എംഎല്‍എമാരുളള ബിജെപിക്ക് എംജിപി, ജിഎഫ്പി പാര്‍ട്ടികളുടെ മൂന്ന് വീതം എംഎല്‍എമാരുടെയും മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെയും അടക്കം 21 പേരുടെ പിന്തുണയുണ്ട്.ഇതില്‍ 20 എംഎല്‍എമാര്‍ സര്‍ക്കാരിനെ പിന്തുണച്ചു.
14 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഘടകകക്ഷികളെ കൂടെ നിര്‍ത്തി ബിജെപി ഭരണം നിലനിര്‍ത്തുകയായിരുന്നു.