വാഷിങ്ടണ്‍:പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സഹായിക്കാന്‍ അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഗ്ലോബല്‍ സാലറി ചലഞ്ചില്‍ സഹകരിക്കണമെന്നും അമേരിക്കന്‍ മലയാളികളില്‍നിന്ന് 150 കോടിരൂപ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.അമേരിക്കയില്‍ മയോ ക്ലിനിക്കിലെ ചികിത്സയ്ക്കു ശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചത്.
ഒരുമാസത്തെ ശമ്പളം നല്കാന് തയ്യാറുള്ളവര്‍ അത് നല്‍കണം.ഒക്ടോബര്‍ 18 മുതല്‍ ധനമന്ത്രി തോമസ് ഐസക്ക് ധനസമാഹരണത്തിനായി അമേരിക്കയില്‍ എത്തും.കേരളത്തിന്റെ പുനര്‍നിര്‍മാണം വലിയ വെല്ലുവിളിയാണെന്നും ദേശീയ മാനദണ്ഡപ്രകാരമുള്ള തുക പുനര്‍നിര്‍മാണത്തിന് മതിയാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Home INTERNATIONAL ഗ്ലോബല്‍ സാലറി ചലഞ്ച്:അമേരിക്കന്‍ മലയാളികളില്‍ നിന്നും 150 കോടി രൂപ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി