മുൻനിര നേതാക്കന്മാരെല്ലാം മത്സരിക്കുന്നതിൽ വിമുഖത കാട്ടിയപ്പോൾ . പോരാട്ടവീര്യത്തോടെ വടകരയിൽ മത്സരിക്കാനിറങ്ങിയ മുരളീധരന് കോൺഗ്രസ്സിൽ സ്വീകാര്യത വർദ്ധിക്കുന്നു.മുരളി മത്സരിക്കാനിറങ്ങിയപ്പോൾ മൊത്തം പാനലിനു തന്നെ അത് ഗുണമായി .കേരളത്തിൽ മുൻപിൽ നിന്നും നയിക്കാൻ കോൺഗ്രസ്സിൽ ഒരാളായി എന്നതാണ് സ്ഥിതി .ഇന്നലെ വരെയുള്ള നിരാശാജനനകമായ സ്ഥിതി അല്ല കേരളത്തിൽ മുരളിയുടെ വരവോടെ സംജാതമായിരിക്കുന്നത്. മുരളിയുടെ കടന്നു വരവോടെ കോൺഗ്രസിന് മാത്രമല്ല യു ഡി എഫിന് മൊത്തത്തിൽ തലയെടുപ്പോടെ ലോക് സഭാതിരഞ്ഞെടുപ്പ് നേരിടാം എന്ന സ്ഥിതിയായിട്ടുണ്ട് .കേരളാ കോൺഗ്രസ് എമ്മിൽ ഉണ്ടായ തർക്കങ്ങളും മറ്റും കഴിഞ്ഞപ്പോൾ . കോൺഗ്രസിലെ .മുൻ നിര നേതാക്കളുടെ മത്സരിക്കാനുള്ള വിമുഖത, അനന്തമായി നീണ്ട സ്ഥാനാർത്ഥിനിർണ്ണയം,നാല് സീറ്റിലെ ഗ്രൂപ്പുപോര്‌ തുടങ്ങിയവ യു ഡി എഫ് മുന്നണിയുടെ തന്നെ വിജയസാധ്യതകളെ മോശമായി ബാധിച്ചു.പി ജയരാജനെ സ്ഥാനാർഥി ആക്കിയതുവഴി സി പി എമ്മിന്റെ അഭിമാനം ആ സീറ്റിനെ ചുറ്റിപ്പറ്റിയായി. സ്ഥാനാർഥി നിർണ്ണയം വൈകിയതിന് കോൺഗ്രസിനെ പരിഹസിക്കാനും ഇടതു നേതൃത്വം തുനിഞ്ഞു .ജയരാജനോടെതിരിടാൻ കോൺഗ്രസ് നേതാക്കൾക്ക് ഭയമാണ് എന്നും വ്യാഖ്യാനം ഉണ്ടായി .ഇടതു പക്ഷത്തിന് പ്രത്യേകിച്ചും സി പി എമ്മിന് ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള വടകരയിൽ കെ മുരളീധരൻ സ്ഥാനാർത്ഥിയായി എത്തിയതോടെ ഇടതുമുന്നണി നേതൃത്വം തന്നെ അങ്കലാപ്പിലായി .എന്തായാലും ഹൈക്കമാൻഡിന്റെ മത്സരിക്കാനുള്ള നിർദ്ദേശം അനുസരിക്കുകവഴി മുരളി നേടിയെടുത്തത് കോൺഗ്രസിനും മുന്നണിക്കും നഷ്ടപ്പെട്ട മുൻതൂക്കമാണ് .
കേരളത്തിലെ കോൺഗ്രസിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയാണ് .ഒരു കാര്യം തീർച്ച, വരും നാളുകളിൽ കേരളത്തിൽ കോൺഗ്രസിന്റെ ഭാവി നിർണ്ണയിക്കുന്നത് മുരളീധരന്റെ നിലപാടുകളായിരിക്കും .