അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടി ഡി പി നേതാവുമായ ചന്ദ്രബാബു നായിഡു പണികഴിപ്പിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചു കളയാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉത്തരവ്.ചട്ടം ലംഘിച്ചു നിര്‍മ്മിച്ചെന്നാരോപിച്ചാണ് കെട്ടിടം പൊളിക്കുന്നത്. നായിഡുവിന്റെ വസതിക്ക് സമീപത്തായി 8 കോടി രൂപ ചെലവില്‍ നിര്‍മിച്ച പ്രജാവേദിക കോണ്‍ഫറന്‍സ് ഹാളാണ് പൊളിച്ചു കളയുന്നത്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് വസതിയോട് ചേര്‍ന്ന് പണികഴിപ്പിച്ച കെട്ടിടം പ്രതിപക്ഷനേതാവായിരിക്കുമ്പോഴും ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നായിഡുവിന്റെ അപേക്ഷ തള്ളിയ ജഗന്‍ കെട്ടിടം പൊളിച്ചു കളയാന്‍ ഉത്തരവിടുകയായിരുന്നു. ജഗന്‍ മോഹന്‍ റെഡ്ഡി പ്രതികാരം ചെയ്യുകയാണെന്ന് ടിഡിപി ആരോപിച്ചു.