ബംഗളൂരു:ചന്ദ്രയാന്‍ രണ്ടിന്റെ നിര്‍ണ്ണായകഘട്ടം ഇന്ന്.ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് ഉച്ചയ്ക്ക് വേര്‍പെടും.12:45നും 1:45 -നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ട് വേര്‍പെടുക.ഇന്നലെ ഉപഗ്രഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റം നടന്നിരുന്നു.
സെപ്റ്റംബര്‍ മൂന്നിനും നാലിനുമായി വിക്രം ലാന്‍ഡര്‍ വീണ്ടും രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തില്‍ നിന്നുള്ള അകലം കുറയ്ക്കും. വിക്രം ലാന്‍ഡര്‍ വേര്‍പെട്ടതിന് ശേഷം ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിലെ ഹൈ റെസലൂഷ്യന്‍ ക്യാമറ ലാന്‍ഡിംഗ് സൈറ്റിന്റെ ചിത്രങ്ങളെടുത്ത് ഭൂമിയിലേക്ക് കൈമാറും. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.