ബംഗളൂരു:ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.30 ദിവസത്തെ യാത്രയ്ക്കൊടുവില്‍ ചൊവ്വാഴ്ച രാവിലെ 9.02നാണ് സങ്കീര്‍ണമായ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് പേടകം ചന്ദ്രനിലേക്ക് യാത്ര തുടങ്ങിയത്.
സെപ്തംബര്‍ ആറിന് ഓര്‍ബിറ്ററും ലാന്‍ഡറും വേര്‍പെടും. സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒ കരുതുന്നത്.