വടകര: രാജ്യത്തെ ഇന്നലെകളിലെ യാഥാർത്ഥ്യങ്ങളായ ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമമാണ് സമകാലീക ഇന്ത്യയിൽ നടക്കുന്നതെന്ന് കെ.മുരളീധരൻ എം.പി.പറഞ്ഞു . നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ “ഗാന്ധി സ്മൃതി ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഗാന്ധിജിയുടെ സന്ദേശങ്ങളെ പുതു തലമുറയിലേക്ക് എത്തിക്കാൻ വായനശാലകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. . പി.ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സ്വച്ഛ് ഭാരത് ഇന്റേൺഷിപ്പ് പദ്ധതിയിൽ മികച്ച പ്രകടനം നടത്തിയ നാദാപുരം ഗവ.കോളേജ്, എ.ജെ.ജോൺ എച്ച്.എസ്.എസ്. ചാത്തങ്കോട്ടുനട എൻ.എസ്.എസ്. യൂണിറ്റുകൾക്ക് കെ.മുരളീധരൻ എം.പി. പുരസ്കാരങ്ങൾ നൽകി.