തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ വിശിഷ്ടാതിഥിയായി നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍.നാളെ മോഹന്‍ലാലിന് ക്ഷണക്കത്ത് നല്‍കും.മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ശോഭ നഷ്ടപ്പെടുമെന്ന വാദത്തിന് യുക്തിയില്ലെന്നും ആരുടെയെങ്കിലും പക തീര്‍ക്കാനുള്ളതല്ല സിനിമാ സാംസ്‌ക്കാരിക വേദികളെന്നും മന്ത്രി വ്യക്തമാക്കി.
വിവാദങ്ങള്‍ മാറ്റി വച്ച് ചലച്ചിത്ര,സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കണം.ഏതെങ്കിലും വ്യക്തിയോടോ സംഘടനയോടോ സംസ്ഥാന സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും പ്രത്യേക താത്പര്യങ്ങളില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളയുടെ സമാപനയോഗത്തില്‍ പറഞ്ഞിരുന്നു.
നേരത്തേ തമിഴ്‌നടന്‍ സൂര്യ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.ചരിത്രമറിയാതെയാണ് ചിലര്‍ വിവാദങ്ങളുണ്ടാക്കുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.