തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഡലിഗേറ്റ് രജിസ്ട്രേഷനു തുടക്കമായി. ഡലിഗേറ്റ് ഫീസായ രണ്ടായിരം രൂപ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ഡലിഗേറ്റായി. മണിക്കൂറുകൾക്കകം ആയിരത്തിലേറെ പേർ റജിസ്റ്റർ ചെയ്തു.ഈ മാസം 25 വരെ റജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.വിദ്യാർത്ഥികൾക്ക് ആയിരം രൂപയാണ്രജിസ്ട്രേഷന് ഫീസ്. ഡിസമ്പർ 7 മുതൽ 13 വരെയാണ് ചലച്ചിത്ര മേള.
പ്രളയത്തെത്തുടർന്ന് എടുത്ത തീരുമാനപ്രകാരം ഇക്കുറി സർക്കാർ വക സാമ്പത്തിക സഹായമില്ല.മേള നടത്തേണ്ട എന്ന് പോലും നേരത്തേ തീരുമാനമുണ്ടായിരിന്നു.