പണം കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ വന്ധീകരിക്കാന്‍ തോമസ് ചാണ്ടിക്ക് സാധിച്ചുവെങ്കിലും നീതിപീഠത്തെ വിലയ്ക്ക് വാങ്ങാന്‍ ചാണ്ടിക്കായില്ല. രാജിവെയ്ക്കാതെ തന്റെ മന്ത്രിസ്ഥാനത്തിന്റെ ആയുസ്സ് നീട്ടികിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ച ചാണ്ടി വടികൊടുത്ത് അടിവാങ്ങുകയായിരുന്നു. കായല്‍ കയ്യേറ്റവും അനധികൃത കെട്ടിട നിര്‍മാണവും വഴി കടുത്ത നിയമലംഘനം നടത്തിയ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ സംരക്ഷണത്തിലാണ് കഴിയുന്നത്.
ഇടത് മുന്നണിയിലെ മുഴുവന്‍ ഘടകകക്ഷികളും പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടും മന്ത്രിക്കസേരയില്‍ കടിച്ചു തൂങ്ങാനായിരുന്നു ചാണ്ടിയുടെ ശ്രമം. വില്ലേജ് ഓഫിസര്‍ മുതല്‍ ജില്ലാ കലക്ടര്‍ വരെയുള്ളവര്‍ നടത്തിയ അന്വേഷണങ്ങളിലും ചാണ്ടി കുറ്റക്കാരനെന്ന് വ്യക്തമായിരുന്നു. പക്ഷെ; പിണറായി മാത്രം ചാണ്ടിക്ക് ശുദ്ധിപത്രം നല്കി വിശുദ്ധനായി പ്രഖ്യാപിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നിന്നുണ്ടായ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ചാണ്ടിക്ക് മാത്രമല്ല സംരക്ഷകനായ പിണറായി വിജയനും ബാധകമാണ്. തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടില്ല എന്ന് നിയമസ’യില്‍ പ്രഖ്യാപിച്ച പിണറായി വിജയന്റെ കരണത്തേറ്റ പ്രഹരം കൂടിയാണ് ഈ വിധി. സര്‍ക്കാരിനെയും ചീഫ് സെക്രട്ടറിയെയും എതിര്‍കക്ഷിയാക്കി ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയ തോമസ് ചാണ്ടി മന്ത്രിസ’യുടെ കൂട്ടുത്തരവാദിത്തത്തെലംഘിച്ചുവെന്നാണ് കോടതിയുടെ നിരീക്ഷണം. ചാണ്ടിക്കും പിണറായിക്കും എതിരെയുള്ള നീതിപീഠത്തിന്റെ ഈ നിരീക്ഷണം നിസ്സാരമല്ല. ജില്ലാ കളക്ടര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരുടെയും എ ജിയുടെയും കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും കൈയിലിരിക്കെ ചാണ്ടിക്ക് രക്ഷാകവചം തീര്‍ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കുറ്റവാളിയെ സംരക്ഷിക്കുന്നതിന് തുല്യമാണ്. ഒരു അഴിമതിക്കാരന് രക്ഷപ്പെടാന്‍ എല്ലാതരം അടവുകളും പയറ്റാനുള്ള അവസരം നല്കുന്ന പിണറായിയുടെ നയം കാരണം അഴിമതിയെ വിമര്‍ശിക്കാനുള്ള എല്‍ ഡി എഫിന്റെ അര്‍ഹതയാണ് ചോര്‍ത്തിക്കളയുന്നത്.
ചാണ്ടി രാജിവെച്ചാലും ഇല്ലെങ്കിലും മുന്നണിക്കേറ്റ വൈകൃതം മായ്ക്കാനാവില്ല. ചാണ്ടി രാജിവെയ്ക്കുന്നത് ധാര്‍മിക ബോധം കൊണ്ടായിരിക്കില്ല. രക്ഷപ്പെടാന്‍ ഒരു കച്ചിത്തുരുമ്പ് പോലും ഇല്ലാത്തത് കൊണ്ടാണ്. മന്ത്രി ചാണ്ടി നടത്തിയ വെല്ലുവിളികള്‍ ഒരു ജനാധിപത്യ സംവിധാനത്തിന് നിരക്കാത്തതാണ്. തനിക്കെതിരെ അന്വേഷണ സംഘത്തിന് ചെറുവിരല്‍ അനക്കാന്‍ പോലും സാധിക്കില്ലെന്നും വേണ്ടിവന്നാല്‍ ഇനിയും കായല്‍ നികത്തുമെന്നും വെല്ലുവിളിച്ച ചാണ്ടിയെ അന്ന് തന്നെ മന്ത്രിസ’യില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നു. പക്ഷെ തന്റെ കാശിന്റെ ബലത്തില്‍ ചാണ്ടി എല്ലാ നടപടികളെയും പ്രതിരോധിച്ചു നിര്‍ത്തി. മാത്രവുമല്ല; മന്ത്രിസ’ാ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ആ മന്ത്രിസ’യില്‍ അംഗമായ ഒരാള്‍ കോടതിയില്‍ ഹര്‍ജി നല്കിയ സം’വം നമ്മുടെ ‘രണ ചരിത്രത്തിലില്ലാത്തതാണ്. എല്‍ ഡി എഫിന് മാത്രമല്ല കേരള സമൂഹത്തിന് തന്നെ അപമാനകരമായ നിലപാടാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.
അഴിമതി നടന്നുവെന്ന് ഏവര്‍ക്കും ബോധ്യമായിട്ടും നോട്ട് കെട്ടിന്റെ ബലത്തിന്മേല് മന്ത്രിസ’യില്‍ കടിച്ചുതൂങ്ങാന്‍ പിണറായി നല്കുന്ന പിന്തുണയാണ് ചാണ്ടിയുടെ ധിക്കാരത്തിന് കാരണം. ചാണ്ടിയുടെ കാര്യത്തില്‍ പിണറായി കാണിക്കുന്ന ഉദാര നിലപാടും സൗജന്യങ്ങളും സംശയം സൃഷ്ടിക്കുന്നതാണ്. സമ്പന്നനായ ചാണ്ടി മന്ത്രിയായതിന് പിന്നില്‍ സമ്പത്ത് തന്നെയായിരുന്നു യോഗ്യത. അത് കൈപ്പറ്റിയവര്‍ക്ക് എളുപ്പത്തിലൊന്നും ചാണ്ടിയെ പുറത്താക്കാന്‍ സാധ്യമല്ല. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഉചിത നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രിയെ മുന്നണി തന്നെ ചുമതലപ്പെടുത്തിയിട്ടും അദ്ദേഹം പാലിക്കുന്ന നിസംഗതയ്ക്ക് നിരവധി അര്‍ഥതലങ്ങളുണ്ട്. ചാണ്ടി ചെയ്തത് തെറ്റാണെന്ന് അല്പം പോലും ശങ്കയില്ലാ എന്നിരിക്കെ അയാളോട് രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി ഒട്ടും അമാന്തം കാണിക്കരുത്. ചാണ്ടിയുടെ കൊച്ചു പാര്‍ട്ടിയായ എന്‍ സി പിയിലെ പകുതിയിലേറെപ്പേരും ആഗ്രഹിക്കുന്നതും അദ്ദേഹത്തിന്റെ രാജി തന്നെയാണ്. പൊതു സമൂഹത്തിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യങ്ങള്‍ മുഖ്യമന്ത്രി തിരസ്കരിച്ചാലും കോടതി നിരീക്ഷണം മാനിക്കാന്‍ അദ്ദേഹം തയ്യാറാവണം
