ദില്ലി:ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ പി ചിദംബരത്തിന് പന്ത്രണ്ടു രാജ്യങ്ങളില്‍ നിക്ഷേപമുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്്.സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സിയാണ് ചിദംബരത്തിന്റെ വിദേശ ബാങ്ക് നിക്ഷേപവും സ്വത്തും കണ്ടെത്തിയത്.വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിക്ക് കൈമാറും.കൂടാതെ ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ഇഡി സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.
അര്‍ജന്റീന, ഓസ്ട്രിയ, ഫ്രാന്‍സ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, സൗത്ത് ആഫ്രിക്ക സ്‌പെയിന്‍ ശ്രീലങ്ക ഉള്‍പ്പടെ ഉള്ള രാജ്യങ്ങളിലാണ് നിക്ഷേപം.
ചിദംബരത്തിന്റെ രണ്ടുഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്താണ് ഒരു ഹര്‍ജി.എന്‍ഫോഴ്സ്മെന്റിന്റെ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടുന്നതാണ് മറ്റൊരു ഹര്‍ജി.