തിരുവനന്തപുരം:കൊടും ചൂടില്‍ ഉഷ്ണതരംഗത്തിനു സാധ്യതയുള്ളതിനാല്‍ അടുത്ത മൂന്നുദിവസങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പലയിടങ്ങളിലും താപനില 38 ഡിഗ്രിവരെ ഉയരും.
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ച രണ്ടുമുതല്‍ 2.3 ഡിഗ്രിവരെ ഉയര്‍ന്നു.നിലവില്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട്ടാണ്. 37.4 ഡിഗ്രിയായിരുന്നു ഇന്നലെ പാലക്കാട്ടെ ചൂട്. കോഴിക്കോട്ട് ഈ മാസം ഒമ്പത് വരെ താപനില 38 ഡിഗ്രിവരെയാകാന്‍ സാധ്യതയുണ്ട്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ കൂടിയ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
പകല്‍ പുറത്തു ജോലി ചെയ്യുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന ദുരന്ത നിവാരണ അഥോറിറ്റി അറിയിക്കുന്നു.