ദുബായ്:ചെക്ക് കേസില്‍ ഇനി ഒത്തുതീര്‍പ്പിനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. കേസ് നിയമപരമായി നേരിടുമെന്നും എല്ലാ സത്യങ്ങളും മാധ്യമങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമേ യുഎഇ യില്‍ നിന്നും മടങ്ങുകയുള്ളെന്നും തുഷാര്‍ പറഞ്ഞു.കേസില്‍ ഒത്തുതീര്‍പ്പ് വൈകുന്ന സാഹചര്യത്തില്‍ തുഷാറിന് യാത്രാ വിലക്കേര്‍പ്പെടു ത്തണമെന്നാവശ്യപ്പെട്ട് നാസില്‍ അബ്ദുല്ല ദുബായ് കോടതിയില്‍ കഴിഞ്ഞ ദിവസം സിവില്‍ കേസ് നല്‍കിയിരുന്നു. മതിയായ രേഖകളില്ലെന്നു കാണിച്ച് തനിക്കെതിരെ നാസില്‍ അബ്ദുല്ല നല്കിയ സിവില്‍ കേസ് തള്ളിയതായും തുഷാര്‍ പറഞ്ഞു. അതേ സമയം കേസില്‍ നിന്നും രക്ഷപ്പെടാന്‍വേണ്ടി തുഷാറും കൂട്ടരും പരമാവധി ശ്രമിക്കുന്നെന്നും തന്റെ ശബ്ദസന്ദേശം എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നും നാസില്‍ അബ്ദുള്ള പറഞ്ഞു.