കൊച്ചി:ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനെന്നു കോടതി.11 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് എറണാകുളം എന്‍ഐ (നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്) കോടതിനടന്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. 2014ല്‍ എളമക്കര സ്വദേശി സാദിഖില്‍നിന്നു 11 ലക്ഷം രൂപ വാങ്ങിയശേഷം ചെക്ക് നല്‍കിയത് മടങ്ങിയെന്നായിരുന്നു കേസ്.എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ റിസബാവയ്ക്കു കോടതി ജാമ്യം അനുവദിച്ചു.
കേസില്‍ പലവട്ടം നോട്ടിസ് അയച്ചിട്ടും റിസബാവ കോടതിയില്‍ ഹാജരായിരുന്നില്ല.തുടര്‍ന്ന് റിസബാവയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.ഇതോടെയാണ് റിസബാവ നേരിട്ടു ഹാജരായത്.
മൂന്നുവര്‍ഷം നീണ്ട വാദത്തിനുശേഷമാണ് റിസബാവയുടെ കേസില്‍ വിധി വന്നത്.എന്നാല്‍ സിനിമാ നടനായ തന്നെ നാറ്റിക്കാന്‍ വേണ്ടിയാണ് കേസ് കൊടുത്തതെന്നാണ് റിസബാവയുടെ പ്രതികരണം.