പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ രാഷ്ട്രീയ പ്രചാരണ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. ‘പടയൊരുക്ക’മെന്ന് പേരിട്ടിരിക്കുന്ന യാത്ര കാസര്‍കോട് ഉപ്പളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനരോഷം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് യാത്ര നടത്തുന്നത്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങും, ശരത് യാദവ്, ഗുലാം നബി ആസാദടക്കമുള്ള ദേശീയ നേതാക്കളും കര്‍ണാടക പഞ്ചാബ് മുഖ്യമന്ത്രിമാരും യാത്രയുടെ ഭാഗമാകും.
ഡിസംബര്‍ ഒന്നിന് എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിയോടെ ശംഖുമുഖം കടപ്പുറത്ത് യാത്ര സമാപിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള യു.ഡി.എഫിന്റെ കളമൊരുക്കം കൂടി ഈ യാത്രയുടെ ലക്ഷ്യമാണ്.