ചെന്നൈ:ചെന്നൈയില്‍ സബര്‍ബന്‍ ട്രെയിനില്‍നിന്നും തെറിച്ചു വീണ് 4 പേര് മരിച്ചു.സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.തീവണ്ടിയുടെ ഫുട്ബോര്ഡില് തൂങ്ങി യാത്ര ചെയ്യുമ്പോള്‍ ഫ്ളൈഓവറിന്റെ തൂണിലിടിച്ചാണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തില്‍ തീവണ്ടിയില്‍നിന്ന് തെറിച്ച് വീണ 4 പേരും തത്ക്ഷണം മരിക്കുകയായിരുന്നു.പരിക്കേറ്റ 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരിച്ചവര്‍ വിദ്യാര്‍ത്ഥികളാണെന്നാണ് വിവരം.
ട്രെയിനിലും പ്ളാറ്റ്ഫോമിലും വന്‍ തിരക്കായിരുന്നു.അതുകൊണ്ട് തന്നെ നിരവധി ആളുകള്‍ വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്യുന്നുണ്ടായിരുന്നു.ഇത് സബര്‍ബന്‍ ട്രെയിനുകളില്‍ പതിവുള്ളതാണ്.എന്നാല്‍ ട്രെയിന്‍ ട്രാക്ക് മാറിയാണ് സഞ്ചരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.റെയില്‍വേ അന്വേഷണം ആരംഭിച്ചു.