ചെന്നൈ:ചെന്നൈയില്‍ അയനാപുരത്ത് പതിമൂന്നുകാരിക്ക് മയക്കുമരുന്നുനല്‍കി കൂട്ട മാനഭംഗത്തിനിരയാക്കി.പെണ്‍കുട്ടിയുടെ അമ്മ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
ഉത്തരേന്ത്യന്‍ സ്വദേശിനിയായ പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം അയനാവരത്താണ് താമസിക്കുന്നത്.അവിടെ അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്ററായ രവി എന്നയാളും കൂട്ടുകാരും ചേര്‍ന്ന് മയക്കുമരുന്ന് കുത്തിവച്ച് അബോധാവസ്ഥയിലാക്കിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു.ജനുവരി 15നും ജൂലായ് അഞ്ചിനും ഇടയില്‍ 15 പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
പീഡനവിവരം പെണ്‍കുട്ടി പറഞ്ഞിരുന്നില്ല.എന്നാല്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറിവേറ്റ പാട് കണ്ടതിനെ തുടര്‍ന്ന് അമ്മ ചോദിച്ചപ്പോഴാണ് വിവരമറിഞ്ഞത്.പ്രതികള്‍ക്കായുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.