തിരുവനന്തപുരം:ചൈത്രാ തെരേസാ ജോണിനെ ഡിസിപി സ്ഥാനത്തുനിന്നും മാറ്റിയ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി.രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പാര്‍ട്ടി ഓഫീസുകള്‍ ഇത്തരം പരിശോധനക്ക് വിധേയമാക്കാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.ചൈത്രാ തെരേസ ജോണിനെതിരായ നടപടി നിയമസഭയില്‍ പ്രതിപക്ഷം സബ്മിഷനായി കൊണ്ടു വന്നപ്പോഴാണ് ചൈത്രയുടെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചത്.
പൊതു പ്രവര്‍ത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടത്.പലപ്പോഴും അത് ഉണ്ടാകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു .