തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കാരുടെ കണ്ണിലെ കരടായി മാറിയ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെ ഭീകര വിരുദ്ധസേന മേധാവിയായി നിയമിച്ചു. ഈ സ്ഥാനത്ത് എത്തുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ് ചൈത്ര.2015 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. പാര്‍ട്ടി ഓഫീസിലെ റെയ്ഡിനെത്തുടര്‍ന്ന് തിരുവനന്തപുരം ഡിസിപിയായിരുന്ന ചൈത്രയ്ക്ക വനിതാ ബററാലിയന്റെ ചുമതല നല്‍കിയിരുന്നു.
പോലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ പ്രതികളായ ഡിവൈ എഫ്‌ഐക്കാരെ കണ്ടെത്തുന്നതിനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചൈത്രയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.തുടര്‍ന്ന് പാര്‍ട്ടിക്കാര്‍ വലിയ പ്രതിഷേധമുയര്‍ത്തുകയും ചൈത്രക്കെതിരെ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ചൈത്രക്ക് അനുകൂലമായി അന്വേഷണ റിപ്പോര്‍ട്ട് വന്നതുകൊണ്ട് നടപടിയെടുത്തില്ല.