ബീജിങ്: ചൈനയില്‍ ഫെയ്‌സ്ബുക്കിനും വാട്ട്‌സാപ്പിനും പിന്നാലെ സ്‌കൈപ്പിനും നിയന്ത്രണമേര്‍പ്പെടുത്തി. ടെക്ക് ഭീമന്‍ ആപ്പിള്‍ ചൈനയിലെ ആപ്പ് സ്‌റ്റോറില്‍ നിന്നും വീഡിയോ ചാറ്റിങ് ആപ്ലിക്കേഷനായ സ്‌കൈപ്പ് പിന്‍വലിച്ചതായി കമ്പനി അറിയിച്ചു.
കമ്പനിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് സാമൂഹ്യമാധ്യമങ്ങള്‍ക്ക് ചൈനയില്‍ നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
സുരക്ഷാ കാരണങ്ങളാരോപിച്ചാണ് ഭാഗമായി വാട്‌സാപ്പിനും ഫെയ്‌സ്ബുക്കിനും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. പകരമായി ചൈനയില്‍ തന്നെ നിര്‍മ്മിച്ച സമാനമായ ആപ്പാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
താത്കാലികമായ നിരോധനം മാത്രമാണ് സ്‌കൈപ്പിന്റെതെന്നും പൂര്‍വാധികം ശക്തിയായി ഉടന്‍ തിരിച്ചെത്തുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.
