ധനകാര്യമന്ത്രിയുടെ കേരളം നിയമസഭയിലെ ബജറ്റ് പ്രസംഗം തുടരുന്നു ,പ്രസക്തഭാഗങ്ങൾ ചുവടെ .
കിഫ്‌ബി മുഖേന ഇരുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കും .എഴുപത്തിനാല് പാലങ്ങൾ നിർമ്മിക്കും .
തീരദേശ വികസനത്തിനായി ആയിരം കോടി ,റോഡ് വികസനത്തിന് ആയിരം കോടി .സ്റ്റാർട്ടപ്പുകൾക്കു പലിശരഹിത വായ്‌പ പ്രഖ്യാപിച്ചു.
ക്ഷേമ പെൻഷനുകളിൽ നൂറു രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചു .
പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായി തൊണ്ണൂറു കോടി രൂപ . ലൈഫ് മിഷണിന്റെ ഭാഗമായി ഒരു ലക്ഷം വീടുകൾ നിർമ്മിച്ച് നൽകും .സി എഫ് എൽ ബൾബുകൾ നവംബറോടെ നിരോധിക്കും .തെരുവുവിളക്കുകൾ പൂർണ്ണമായും എൽ ഈ ഡിയിലേക്കു മാറ്റും. കൊച്ചി നഗരത്തിന്റെ സമഗ്ര വികസനത്തിന് 6000 കോടി രൂപ വകയിരുത്തി .ബേക്കൽ -കോവളം ജലപാത തുറക്കും .ധർമ്മടത്തു മാനേജ്‌മന്റ് ഇൻസ്റ്റിറ്റ്യൂട്ട് .ആലപ്പുഴയെ പൈതൃക നഗരമാക്കും . മെട്രോ വിപുലീകരണവും ഈ വർഷമുണ്ടാകും.