ശ്രീനഗര്‍:ജമ്മുകശ്മീരിലെ ഷോപിയാനില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.ഇന്നലെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പൊലീസുകാരെ തട്ടിക്കൊണ്ടുപോയത്.ജോലി രാജി വച്ചില്ലെങ്കില്‍ പോലീസുകാരെ കൊല്ലുമെന്ന് ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.തട്ടിക്കൊണ്ടു പോയ മറ്റൊരു പൊലീസുകാരനെ ഗ്രാമീണരുടെ സഹായത്തോടെ മോചിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
മൂന്നാഴ്ച മുമ്പ് ഇവിടുന്ന് മൂന്ന് പൊലീസുകാരെയും പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളായ എട്ട് പേരെയും ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു.