ദില്ലി:പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് രാജ്യം ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാഷ്ട്രത്തിന്റെ രോഷം മനസിലാക്കുന്നു.ഭീകരര്‍ക്ക് എതിരെ നീങ്ങാന്‍ സൈന്യത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും സേനയില്‍ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ലോകത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നമ്മുടെ അയല്‍ക്കാര്‍ ഗൂഢാലോചന നടത്തി ഇന്ത്യയെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയാണ്.പക്ഷേ അവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നുവെന്നും പാകിസ്ഥാനെ വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികര്‍ക്ക് താന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.അതേസമയം ഭീകരാക്രമണത്തില്‍ മരിച്ചത് 39 പേരാണെന്ന് സേന സ്ഥിരീകരിച്ചു.