ശ്രീനഗര്‍:ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ആറ് തീവ്രവാദികളെ സൈന്യം വധിച്ചു.ട്രാല്‍ മേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തുമ്പോഴാണ് തീവ്രവാദികള്‍
വെടിയുതിര്‍ത്തത്.തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയും ഒടുവില്‍ 6 പേരെ വധിക്കുകയുമായിരുന്നു.മുഴുവന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നും നടപടി അവസാനിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തീവ്രവാദികളില്‍നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടു ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.