ശ്രീനഗര്‍:ജമ്മുകാശ്മീരില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചുകൊന്നു.നയീം ഷാ എന്ന യുവാവിനെയാണ് കൊന്നത്.ബധേര്‍വയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.നയീം ഷായ്ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റു. ഗോസംരക്ഷകരാണ് നയീംഷായെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചു.റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ക്കു തീയിടുകയും ചെയ്തു. പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബധേര്‍വയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസ് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.