മുൻ കേന്ദ്രമന്ത്രിയായിരുന്ന പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യമനുവദിച്ചു.നൂറ്റിയാറ് ദിവസത്തെ ജയിൽകാലം കഴിഞ്ഞ് പതംവന്നാണ് അനധികൃത സ്വത്തുസമ്പാദനക്കേസിൽ തീഹാർ ജയിലിൽ നിന്നും അദ്ദേഹം പുറത്തുവരുന്നത്.
ജാമ്യവ്യവസ്ഥ അനുസരിച്ചു ചിദംബരം പാസ് പോർട്ട് വിചാരണ കോടതിയിൽ കൊടുക്കണം .രാജ്യം വിട്ടുപോകരുത്, അന്വേഷണവുമായി സഹകരിക്കണം എന്നതും ഉപാധികളിൽ പെടും .ഐ എൻ എക്സ് മീഡിയ കേസിലാണ് സുപ്രീം കോടതി ജാമ്യമനുവദിച്ചത്.സി ബി ഐ കേസിൽ നേരത്തെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു .രണ്ടു ലക്ഷം രൂപ ജാമ്യത്തിലാണ് ചിദംബരത്തിന്റെ വിടുതൽ .കേസിനെ സംബന്ധിക്കുന്ന വിഷയങ്ങളിൽ പരസ്യപ്രസ്താവന പാടില്ല എന്നതും ഉപാധികളിൽ പെടുന്നു .എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് ചിദംബരത്തിനെതിരെ എടുത്ത കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത് .ഉടനെ തന്നെ അദ്ദേഹം ജയിൽ മോചിതനാകും .
ചിദംബരത്തിന്റെ അറസ്റ്റിൽ പൊതുവെ അണികൾ നിസ്സംഗത പുലർത്തിയിരുന്നു എങ്കിലും സോണിയ ,ഗുലാം നബി ആസാദ് ,ശശി തരൂർ തുടങ്ങിയ കേന്ദ്ര നേതാക്കൾ തീഹാർ ജയിലിലെത്തി ചിദംബരത്തെ കണ്ടിരുന്നു .കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് എന്നാണു കോൺഗ്രസ് ആരോപിക്കുന്നത് .