കൊല്ലം:ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ആളു മാറി മര്‍ദിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു.
കൊല്ലത്ത് ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു.കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മര്‍ദനത്തില്‍ രഞ്ജിത്തിന് ഗുരുതര പരുക്കേറ്റിരുന്നു.
ഈ മാസം 16 നാണ് സംഭവം.വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനായ വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.നാട്ടിലെ ഒരു ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ചായിരുന്നു മര്‍ദനം.എന്നാല്‍ താന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും സംഘം മര്‍ദനം തുടരുകയായിരുന്നു.മര്‍ദനത്തില്‍ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ ജയില്‍ വാര്ഡന് വിനീതിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു.