ഇടുക്കി:ജല നിരപ്പ് നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അവസാനത്തെ ഷട്ടറും അടച്ചു.പ്രളയത്തെത്തുടര്‍ന്ന് മഴയും കുറഞ്ഞതോടെ അണക്കെട്ടിലെ ഓരോ ഷട്ടറുകളായി അടച്ചിരുന്നു.2391 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ  പെയ്ത്‌  ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ തുറന്നത്.തുടര്‍ന്ന് അഞ്ചു ഷട്ടറുകളും തുറന്നു.പിന്നീട്, ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ ബാക്കി ഷട്ടറുകള്‍ അടച്ചെങ്കിലും ഒരു ഷട്ടര്‍ ഇതുവരെ തുറന്നുവെച്ചിരിക്കുകയായിരുന്നു.