കോട്ടയം:പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് പരാതി നല്‍കിയത് തെറ്റിദ്ധാരണ മൂലമെന്ന് ദമ്പതികള്‍.കന്യാസ്ത്രീയ്ക്കെതിരെ മുന്‍പ് പരാതി നല്കിയ ബന്ധുവായ സ്ത്രീയും ഭര്‍ത്താവുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഇക്കാര്യം പറഞ്ഞത്.വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണവും തെറ്റിദ്ധാരണ മൂലവുമാണ് പരാതി നല്‍കിയതെന്നും പിന്നീട് പരാതിയില്‍ കഴമ്പില്ലെന്ന് മനസ്സിലായെന്നുമാണ് ദമ്പതികള്‍ നല്കിയ മൊഴി.രഹസ്യകേന്ദ്രത്തില്വച്ചാണ് ഇവരുടെ മൊഴിയെടുത്തത്.
ഇതോടെ കന്യാസ്ത്രീക്കെതിരായ ബിഷപ്പിന്റെ വാദങ്ങളെല്ലാം പൊളിയുകയാണ്.കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യം സംബന്ധിച്ച് ദമ്പതികള്‍ പരാതി നല്‍കിയിരുന്നെന്നും ഈ പരാതി പരിശോധിക്കുന്നതിനിടെയാണ് കന്യാസ്ത്രീ ബിഷിപ്പിനെതിരായ കേസ്സുമായി മുന്നോട്ടുപോയതെന്നുമാണ് രൂപതയും ബിഷപ്പും ഉന്നയിച്ചിരുന്ന വാദം.
അതിനിടെ,ബിഷപ്പിനെതിരായ പരാതിയില്‍ വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് ഇന്ത്യയിലെ വത്തിക്കാന്‍ എംബസിയിലെത്തി മൊഴിയെടുക്കും.ജലന്ധര്‍ ബിഷപ്പിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ എംബസിക്ക് പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു.ഉച്ചയ്ക്കു ശഷമാണ് മൊഴി രേഖപ്പെടുത്തുക.ഉജ്ജയിനിലുള്ള ബിഷപ്പില്‍നിന്നും അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്.ഡല്‍ഹിയില്‍ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യും.