കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുരുക്ക് മുറുകുന്നു.ബിഷപ്പിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവും രംഗത്തെത്തിയിരിക്കുകയാണ്.ബിഷപ്പ് തന്റെ മകളെ ഭീഷണിപ്പെടുത്തിയെന്നും ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാതി ഭീഷണിപ്പെടുത്തി എഴുതി വാങ്ങുകയും ചെയ്തതായി കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞു.വിവരം പുറത്ത് പറഞ്ഞാല്‍ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ജലന്ധറില്‍ തനിക്ക് നില്ക്കാന് കഴിയാത്ത സാഹചര്യമാണെന്നു ചൂണ്ടിക്കാട്ടി 2017 നവംബറില്‍ മകള്‍ തനിക്ക് കത്തെഴുതിയിരുന്നതായും കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞു.തുടര്‍ന്ന് ഈ വിവരം കര്‍ദിനാള്‍ ആലഞ്ചേരിയെ നേരില്‍ കണ്ട് ബോധിപ്പിച്ചു.എന്നാല്‍ നടപടി സ്വീകരിക്കാമെന്നു പറഞ്ഞ ആലഞ്ചേരി ഈ വിവരം മറ്റാരെയും മാധ്യമങ്ങളെയും അറിയിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും കന്യാസ്ത്രീയുടെ പിതാവ് പറയുന്നു.
