കോട്ടയം:ജലന്ധര്‍ ബിഷപ്പ് ലൈംഗിക പീഡനം നടത്തിയെന്ന് കന്യാസ്ത്രീ തന്നോട് പരാതിപ്പെട്ടിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍.മാനസിക പീഡനമുണ്ടെന്നു മാത്രമാണ് പറഞ്ഞതെന്നും മൊഴിയെടുക്കാനെത്തിയ അന്വേഷണ സംഘത്തോട് ബിഷപ്പ് വെളിപ്പെടുത്തി.ഉജ്ജയിന്‍ ബിഷപ്പ് വഴിയാണ് കര്‍ദിനാള്‍ ആലഞ്ചേരിക്ക് പരാതി നല്‍കിയതെന്ന് കന്യാസ്ത്രീ അന്വേഷണസംഘത്തെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴിയെടുത്തത്.
ജലന്ധര്‍ ബിഷപ്പുമായി ചില പ്രശ്നങ്ങളുണ്ടെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നുമാണ് കന്യാസ്ത്രീ പറഞ്ഞത്.സന്ന്യാസ സഭയിലെ ഭരണപരമായ പ്രശ്‌നങ്ങളെക്കുറിച്ചും പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് മഠത്തിലെത്തി ചര്‍ച്ച നടത്തിയതായും ഉജ്ജയിന്‍ ബിഷപ്പ് അന്വേഷണ സംഘത്തെ അറിയിച്ചു.