കോട്ടയം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കി ഫാ.ജയിംസ് എര്‍ത്തയില്‍.പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ബിഷപ്പ് ശ്രമിച്ചെന്നും കേസില്‍നിന്നും പിന്‍വാങ്ങാന്‍ കന്യാസ്ത്രീക്ക് പണവും ഭൂമിയും വാഗ്ദാനം ചെയ്‌തെന്നും ഫാ. ജെയിംസ് എര്‍ത്തയില്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി.തനിക്ക് ബിഷപ്പിനെ നേരിട്ട് പരിചയമില്ല.ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഷോബി ജോര്‍ജ് എന്നയാളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ കന്യാസ്ത്രീയുമായി ഒത്തുതീര്‍പ്പിനു ശ്രമിച്ചതെന്നും ഫാ.ജെയിംസ് എര്‍ത്തയില്‍ പറഞ്ഞു.
ബിഷപ്പിനെതിരായ ശക്തമായ ഒരു തെളിവാണ് ഫാ.ജയിംസ് എര്‍ത്തയിലിന്റെ മൊഴിയെന്ന് അന്വേഷണസംഘം കരുതുന്നു.കൂടുതല്‍ തെളിവുകള്‍ക്കായി ഷോബി ജോര്‍ജ്ജിനെ പോലീസ് ചോദ്യം ചെയ്യും.