കല്‍പറ്റ:പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവീല്‍ദാര്‍ വസന്തകുമാറിന്റെ ഭാര്യ ഷീനയ്ക്ക് വെറ്ററിനറി യൂനിവേഴ്സിറ്റിയില്‍ സ്ഥിരനിയമനത്തിനുള്ള ഉത്തരവ് കൈമാറി. വനം മന്ത്രി കെ.രാജു വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ കുടുംബവീട്ടിലെത്തിയാണ് ഷീനയ്ക്ക് ഉത്തരവും സര്‍ക്കാര്‍ തീരുമാനങ്ങളുടെ പകര്‍പ്പും കൈമാറിയത്.
വെറ്ററിനറി സര്‍വകലാശാലയില്‍ ഫിനാന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റായാണ് സ്ഥിരം നിയമനം. നേരത്തേ ഇതേ തസ്തികയില്‍ ഷീന താല്‍ക്കാലിക ജീവനക്കാരിയായിരുന്നു.സി കെ ശശീന്ദ്രന്‍ എം.എല്‍.എ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, വെറ്ററിനറി യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ജോസഫ് മാത്യു, അക്കാദമിക് ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എന്‍ അശോക്, ഫിനാന്‍സ് ഓഫിസര്‍ ഡോ.കെ.എം ശ്യാം മോഹന്‍, എന്റര്‍പ്രണര്‍ഷിപ്പ് ഡയക്ടര്‍ ഡോ. നാരായണന്‍, യൂനിവേഴ്സിറ്റി ഭരണസമിതി അംഗം ഡോ. ലീബ ചാക്കോ,സൗത്ത് വയനാട് ഡിഎഫ്ഒ പി രഞ്ജിത്കുമാര്‍, തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.