ന്യൂഡല്‍ഹി:ജസ്റ്റിസ് കെ.എം.ജോസഫിനായി വീണ്ടും പ്രതിഷേധം.സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചെങ്കിലും അദ്ദേഹത്തിന്റെ സീനിയോറിറ്റി വെട്ടിക്കുറച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ജഡ്ജിമാര്‍ പ്രതിഷേധിക്കുന്നു.തിങ്കളാഴ്ച ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ പ്രതിഷേധമറിയിക്കും. സുപ്രീംകോടതി ജഡ്ജിമാരാകുന്ന ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി,ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ക്കു ശേഷമാണ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേരുള്ളത്.
കേന്ദ്രത്തിന്റെ നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ജഡ്ജിമാര്‍ പറയുന്നു.ജസ്‌ററിസ് കെ.എം. ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്നാവശ്യപ്പെടാനാണ് ജഡ്ജിമാരുടെ തീരുമാനം.
ജസ്റ്റിസ് കെ.എം.ജോസഫിനെതിരെ കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേര് കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് തിരിച്ചയച്ചിരുന്നു. കൊളീജിയം വീണ്ടും പേര് നിര്‍ദ്ദേശിക്കുകയും നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെയാണ് കേന്ദ്രം വഴങ്ങിയത്.
ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേര് നിര്‍ദ്ദേശിച്ചതിന് ശേഷമാണ് ഇന്ദിര ബാനര്‍ജിയുടെയും വിനീത് ശരണിന്റെയും പേര് കൊളീജിയം ശുപാര്‍ശ ചെയ്തത്.പ്രതിഷേധമുയര്‍ത്തിയ ജഡ്ജിമാര്‍ ചൂണ്ടിക്കാണിക്കുന്നു.എന്നാല്‍ ഇവര്‍ക്ക് ശേഷമായാണ് കേന്ദ്രം കെ.എം.ജോസഫിനെ പരിഗണിച്ചതെന്നതാണ് ജഡ്ജിമാരെ ചൊടിപ്പിച്ചത്.പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും.