ന്യൂഡല്‍ഹി:അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുന്നത് മാറ്റിവെച്ചു.ജനുവരി 29 ലേക്കാണ് കേസ് മാറ്റിവെച്ചിരിക്കുന്നത്. ബഞ്ചില്‍ അംഗമായ ജസ്റ്റിസ് യു യു ലളിത് പിന്മാറുകയാണെന്ന് അറിയിച്ചതോടെയാണ് ബഞ്ച് പുനഃസംഘടിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിച്ചത്.സുന്നി വഖഫ് ബോര്‍ഡ് എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് യു യു ലളിത് പിന്‍മാറിയത്.
ബാബ്റി മസ്ജിദുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിംഗിന് വേണ്ടി യു യു ലളിത് ഹാജരായിരുന്നു.സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്നാണ് ഭരണഘടനാ ബഞ്ചില്‍നിന്നും യു യു ലളിത് പിന്‍മാറിയത്.ഇനി ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ഒരു ജഡ്ജിയെക്കൂടി ചേര്‍ത്ത് ഭരണഘടനാ ബഞ്ച് പുനഃസംഘടിപ്പിക്കും. അതിനുശേഷമായിരിക്കും അയോധ്യകേസിലെ വാദം കേള്‍ക്കല്‍ തുടരുന്നത്.