തിരുവനന്തപുരം:സംസ്ഥാനത്ത് ഇതുവരെ ഉണ്ടാവാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണുണ്ടായിരിക്കുന്നത്.ഇതിനെ നേരിടാന്‍ മനുഷ്യസഹജമായ എല്ലാ ഇടപെടലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല,ജാഗ്രതയോടെയുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. പ്രധാനമന്ത്രി,കേന്ദ്ര ആഭ്യന്തര മന്ത്രി,പ്രതിരോധമന്ത്രി എന്നിവരെ വീണ്ടും ബന്ധപ്പെട്ടിട്ടുണ്ട്.കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സഹായം നല്‍കാമെന്ന് ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥര്‍ നല്കുന്ന മുന്നറിയിപ്പുകള്‍ ഒരു കാരണവശാലും അവഗണിക്കരുത്.വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കാന്‍ നിര്‍ബന്ധം പിടിക്കാതെ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരിയാര്‍,ചാലക്കുടി തീരത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.ആലുവയുടെ ഭാഗത്തും മാറേണ്ട സാഹചര്യമുണ്ടായാല്‍ നിര്‍ബന്ധമായും മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ 52 വിവിധ ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി ആര്‍മിയുടെ സ്പെഷ്യല്‍ ഫോഴ്സിനെ വിന്യസിക്കും. ഇതിനു വേണ്ടി ആര്‍മിയുമായി സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടു കഴിഞ്ഞു. കൂടാതെ എയര്‍ഫോഴ്സിന്റെയും നേവിയുടേയും നാല് വീതം ഹെലികോപ്റ്റര്‍ കൂടി രംഗത്തെത്തിക്കും.കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും, ഇതോടൊപ്പം മറൈന്‍ കമാന്‍ഡോസും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടേയും ബോട്ടുടമകളുടേയും പക്കലുള്ള എന്ജിന് പിടിപ്പിച്ച ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് വിട്ട് തരാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അടിയന്തര സഹായം ആവശ്യമുള്ള സ്ഥലങ്ങള്‍ കേന്ദ്രസേന അടയാളപ്പെടുത്തിയിട്ടുണ്ട്.ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്കി കഴിഞ്ഞു.മേയ് 29 മുതല്‍ മുതല്‍ ഇന്നലെ വരെ 256 പേര് മരണപ്പെട്ടിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ മാത്രം 65 പേര് മരണപ്പെട്ടിട്ടുണ്ട്. ഇന്ന് മാത്രം 8 പേര് മരണപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു കമ്മിറ്റി രൂപികരിക്കാന്‍ തീരുമാനമായിട്ടുണ്ട്. കമ്മിറ്റിയില്‍ കേരളത്തിന്റേയും തമിഴ്നാടിന്റേയും ഉദ്യോഗസ്ഥരും സെന്‍ട്രല്‍ വാട്ടര്‍ അതോറിറ്റിയുടെ ചെയര്മാന് കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിക്കും. റിസര്‍വോയറുടെ കാര്യം തീരുമാനിക്കുക ഈ കമ്മിറ്റി മുഖാന്തരമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.