തിരുവനന്തപുരം:കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ്‌ന്റെയും ഫലമായി  കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
കൊച്ചി,തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പൊന്നാനി,കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശക്തമായ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തേക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കണം.മല്‍സ്യബന്ധന ബോട്ടുകള്‍ കടലില്‍ പോകാന്‍ പാടില്ല.വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിക്കാനും ശക്തമായി അടിച്ചുകയറാനും സാധ്യതയുണ്ട്.തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ അകലം പാലിക്കേണ്ടതാണ്.