തിരുവനന്തപുരം:സംസ്ഥാനത്ത് കൊടും ചൂടിന് നേരിയ ശമനമുണ്ടെങ്കിലും ജാഗ്രത തുടരുന്നു.വയനാട് ഒഴികെയുള്ള ജില്ലകളില്‍ രണ്ട് മുതല് മൂന്ന് ഡിഗ്രിവരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അതുകൊണ്ടു തന്നെ സംസ്ഥാനത്ത് സൂര്യാഘാത ജാഗ്രതാ നിര്‍ദേശം ഏപ്രില്‍ രണ്ട് വരെ നീട്ടി.
11 മണി മുതല്‍ മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. അതീവജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്ലാസ് ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി. പാലക്കാടാണ് ശനിയാഴ്ച ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്.39.1 ഡിഗ്രി സെല്‍ഷ്യസ്.കൊല്ലത്തെ 38.6 ഡിഗ്രി സെല്‍ഷ്യസും ആലപുഴയില്‍ 37 ഡിഗ്രിയും കോഴിക്കോട് 36.1ഡിഗ്രിയും കോട്ടയത്ത് 36.4 ഡിഗ്രിയുമാണ് ഇന്നത്തെ താപനില.ഇന്ന് ആലപ്പുഴയില്‍ 9 പേര്‍ക്കും കോഴിക്കോട് അഞ്ച് പേര്‍ക്കും സൂര്യാതപമേറ്റു.