ന്യൂഡല്‍ഹി: റിലയന്‍സ് പുറത്തിറക്കിയ ജിയോ ഫോണുകളുടെ രണ്ടാം ഘട്ട ബുക്കിംഗ് ദീപാലിക്ക് ശേഷം പുനരാരംഭിക്കും. ആദ്യ ഘട്ടത്തില്‍ ബുക്ക് ചെയ്ത 60 ലക്ഷം പേര്‍ക്ക് ഫോണ്‍ എത്തിച്ച ശേഷമാകും ബുക്കിംഗ് പുനരാരംഭിക്കുക.

ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യവാരമോ ബുക്കിംഗ് കുടങ്ങുമെന്ന് റിലയന്‍സ് റീറ്റെയ്ല്‍ ചാനല്‍ പാര്‍ട്ടണര്‍ വ്യക്തമാക്കിയതായി പിറ്റിഐ റിപ്പോര്‍ട്ട് ചെയ്തു.

കമ്പനി ആഗസ്റ്റില്‍ 4G ഫോണുകളുടെ ബുക്കിംഗ് ആരംഭിച്ച് ആദ്യത്തെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ 60 ലക്ഷം പേരാണ് ഓര്‍ഡര്‍ ചെയ്തത്. 1500 രൂപയായിരുന്നു ഫോണിന്റെ വില.