ദില്ലി: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജോലിഭാരമുള്ളതിനാല്‍ ജിഷ്ണുക്കേസ് ഏറ്റെടുക്കാനാവില്ലെന്നായിരുന്നു സി.ബി.ഐ. അറിയിച്ചിരുന്നത്.രുമാനം സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ അമ്മ മഹിജ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.
ജൂണ്‍ 15-നാണ് അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നിലപാടറിയിക്കാന്‍ കേന്ദ്രവും സി.ബി.ഐ.യും വൈകിച്ചാല്‍ തങ്ങള്‍ക്ക് ഉത്തരവിറക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.സിബിഐ അന്വേഷണത്തിൽ സന്തോഷമെന്ന് അച്ഛൻ അശോകൻ അറിയിച്ചു. നീതിപീഠത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന അമ്മ മഹിജയും പ്രതികരിച്ചു.
പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന വളയം പൂവംവയലിലെ ജിഷ്ണു പ്രണോയിയെ 2017 ജനുവരി ആറിനാണ് കോളേജിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.